The objectives of the Nair Service Society (N.S.S.)
Under the leadership of Sri. Mannathu Padmanabhan and the other 13 Founders had given the shape of the N.S.S. by taking an Oath that “I will incessantly think and make efforts for the progress of the Nair Community. But in those efforts will do nothing to provocate the other Communities.” It is quite natural to occur changes in the mode and the ways of such efforts for the progress of the Community with lapse of time. During the early periods, the Founders paid more attention to eradicate the causes of social depression existed in the Community. We may refer to the biography of Sri. Mannathu Padmanabhan in which he has mentioned about the luxurious way of life of Nair who were pleasure seeking which made them lazy and lost their industriousness. By imbibing the old high-handedness of their forefathers, they began to make quarrels between themselves as a way of life. Almost all the families were descending at a great speed towards the bottom level without any family leadership due to superstitious beliefs, unnecessary customary luxurious celebrations and matrilineal hierarchy which was not practical according to the social situation even in those days. He has also mentioned about the so called “Nalukettu”. These four knots were “Case kettu” - the bundles of litigations, “Thalikettu” child marriage, “Kuthira kettu” - processions with decorated idols of horses and “Vedi kettu” - the fireworks. The Community had to spend family fortunes on these. Sri. Mannam and his colleagues gave more attention in the early periods to work against the above social evils and to create awareness in the Community and to direct them to the proper way. He organised gatherings called Nair Sammelanams throughout the State and lead the Community to the proper way. When they started to show positive results to a certain extent, the Founders considered all-around progress of the Community and engaged themselves in developmental activities. They put their first step in the field of education with a view to remove the backwardness existed among the Nair population and to provide them better facilities. At the beginning schools were established and then colleges were started. Agriculture, industry, settlements, housing, financial stability and health care were subsequently taken up by the N.S.S. Acquisition of landed properties, establishment of Agricultural farms, Mannam Sugar Mills, Kerala Service Bank, Hospitals etc were subsequently taken up with a view to the all-around progress of the Community. It was also an important aim of the leaders to redirect attention of the Community towards these lines.
Even though the N.S.S. had no interests in the active politics, there were several examples of its intervention in Politics when it felt loss or weakness to the Community.
All-around progress of the Community is our main aim. This organisation works to create awareness against impediments in social progress such as personal misconduct, we encourage the members of our community to get along with other sections of the society in the path of progress and we are engaged in creating progressive models in this direction.
We are keeping away from all the political parties and we stick on to the policy of equidistance from the major political fronts. But we will exhibit dissatisfaction towards those who are taking harmful stands to our community and who exhibit favourable attitude those who are helpful to us. This is evident from the stand taken by the N.S.S. in respect of the Reservation issue. The N.S.S. has always looked upon the harmony among the Religions and Communities as a fundamental factor for their own development as well as for the development of our Nation at large.
The formation of the Dhanasree Self Help Groups and mobilisation as well as distribution of sufficient funds for their smooth functioning is our new endeavour. We hope that this venture will lead our Community towards self reliance turns fruitful. This effort will also be helpful to draw the interest of our members and improve their willingness to work in small scale to large scale collective efforts. There has been a drastic change in the participation pattern of our Karayogams. Formerly the elders only took part in it. But now they are well represented with youths, women as well as children.
Now this organisation is executing our great responsibility of knowing, understanding and responding to the rapid changes happening in our Nation, our State and in our Society. By this we try to impart a proper aim and direction to our Community.
Our Founder Leader Samudayacharyan Sri. Mannathu Padmanabhan firmly believed that serving the people in his Community and serving the Country are not different and both are to be carried out and progressed together. We are committed to his ideas and we firmly follow his footsteps.

Malayalam
''ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതരസമുദായങ്ങള്‍ക്കു ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല'' എന്ന പ്രതിജ്ഞാവാചകം ചൊല്ലിക്കൊണ്ടായിരുന്നു എന്‍.എസ്.എസ്.-ന്റെ സ്ഥാപകനേതാക്കള്‍ സംഘടനയ്ക്കു രൂപം നല്‍കിയത്. സമുദായോന്നതിക്കായുള്ള ശ്രമങ്ങളുടെ രീതിയിലും സ്വഭാവത്തിലും കാലം മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. സമുദായത്തിന്റെ അധഃപതനത്തിനുള്ള കാരണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലായിരുന്നു ആദ്യകാലങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധിച്ചത്. മന്നത്തിന്റെ ആത്മകഥയിലെ തല്‍സംബന്ധമായ പ്രതിപാദനം നോക്കുക, ''സുഖലോലുപത്വവും തന്മൂലമുണ്ടായ അലസതയും മൂലം പ്രയത്നശീലം അവരെ വിട്ടുപിരിഞ്ഞു. പഴയ പ്രതാപത്തെ അയവിറക്കിക്കൊണ്ട് അന്യോന്യമാല്സര്യത്തോടുകൂടി തൊഴുത്തില്‍ കുത്ത് ഒരു തൊഴിലായി സ്വീകരിച്ചു. അന്ധവിശ്വാസവും അനാചാരവും ആഡംബരഭ്രമവും അടിയന്തിര ബഹുലതയും കാലത്തിനുപറ്റാത്ത മരുമക്കത്തായവും ചേര്‍ന്ന് മിക്ക തറവാടുകളും നാഥനും നമ്പിയുമില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണം ചെയ്യുകയായിരുന്നു''. 'നാലുകെട്ടു'കളാണ് സമുദായത്തിന്റെ നാലുകെട്ടുകളെ നശിപ്പിച്ചതെന്ന് അദ്ദേഹം മറ്റൊരിടത്തു പറഞ്ഞിട്ടുണ്ട് - കേസുകെട്ട', താലികെട്ട്്, കുതിരകെട്ട്, വെടിക്കെട്ട് എിവയായിരുന്നു അവ. ഇതിനെല്ലാമെതിരായി പ്രവര്‍ത്തിക്കാനും സമുദായാംഗങ്ങളെ ഉദ്ബോധിപ്പിക്കാനുമാണ് നാട്ടിലെമ്പാടും നടത്തിയ നായര്‍ സമ്മേളനങ്ങളിലൂടെയും മറ്റും ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ മന്നവും സഹപ്രവര്‍ത്തകരും കൂടുതല്‍ ശ്രദ്ധിച്ചത്. അതില്‍ ഒരു പരിധിയോളം പ്രയോജനം കണ്ടുതുടങ്ങിയപ്പോള്‍ നാനാരംഗങ്ങളിലുമുള്ള പുരോഗതിയെക്കുറിച്ചാലോചിക്കുകയും അതിനാവശ്യമായ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സമുദായാംഗങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രദാനം ചെയ്താല്‍ ഒട്ടെല്ലാറ്റിനും ഒരു പരിഹാരമാകുമെന്നു തോന്നിയതിനാല്‍ വിദ്യാഭ്യാസരംഗത്തേക്കാണ് ആദ്യം കാലുവച്ചത്. ആദ്യം വിദ്യാലയങ്ങളും പിന്നീട് കലാലയങ്ങളും സ്ഥാപിച്ചു. കൃഷി, വ്യവസായം, കുടിയേറ്റം, സാമ്പത്തിക സുസ്ഥിതി, ആരോഗ്യരംഗം എന്നിവയിലാണ് പിന്നീട് എന്‍.എസ്.എസ്. ശ്രദ്ധിച്ചത്. വസ്തുസമ്പാദനം, തോട്ടനിര്‍മ്മാണം, മന്നം ഷുഗര്‍ ഫാക്ടി സ്ഥാപനം, കേരള സര്‍വീസ് ബാങ്ക് പ്രവര്‍ത്തനം, ആശുപത്രികളുടെ സ്ഥാപനം തുടങ്ങിയവ നാനാരംഗങ്ങളിലുമുള്ള സമുദായ പുരോഗതിയെ ലാക്കാക്കിയുള്ളവയായിരുന്നു എന്നു വ്യക്തം. സമുദായാംഗങ്ങളുടെ ശ്രദ്ധ ഈ വഴിക്കു തിരിച്ചുവിടുകയെന്നുള്ളതും ഒരു പ്രധാന ലക്ഷ്യമായിരുന്നു.
സജീവ രാഷ്ട്രീയത്തോട് താല്പര്യമില്ലായിരുന്നെങ്കിലും സമുദായത്തിന് ദോഷമോ ക്ഷീണമോ വരുന്നുവെന്നു തോന്നിയ ഘട്ടങ്ങളില്‍ എന്‍.എസ്.എസ്. രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുള്ളതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
ഇന്നും എന്‍.എസ്.എസ്.-ന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളും സമ്പ്രദായങ്ങളും ഇതൊക്കെത്തന്നെ. ബഹുമുഖമായ സമുദായാഭിവൃദ്ധിയാണ് മുഖ്യലക്ഷ്യമെന്നു പറയാം. അതിനു തടസ്സമായി നില്ക്കുന്ന വ്യക്തിസ്വഭാവദൂഷ്യങ്ങള് അകറ്റണമെന്നും ഇതരസമുദായങ്ങളോടൊപ്പം മുന്നേറാനാവശ്യമായ സംരംഭങ്ങളില്‍ ഏര്‍പ്പെടണമെന്നും സമുദായാംഗങ്ങളെ ഉദ്ബോധിപ്പിക്കുകയും അതിനാവശ്യമായ മാതൃകകള്‍ കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും അകന്നും, മുണികളോടു സമദൂരം പാലിച്ചുമാണ് നിലകൊള്ളുതെങ്കിലും സമുദായത്തിന് ദോഷം ചെയ്യുന്നവരോട് രോഷവും ഗുണം ചെയ്യുന്നവരോട് സ്നേഹവും പ്രസ്താവനകളിലൂടെ പ്രകടിപ്പിക്കും. സംവരണപ്രശ്നത്തില്‍ എന്‍.എസ്.എസ്. സ്വീകരിച്ചിരിക്കു നിലപാടു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
വിവിധ സമുദായങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലുമുള്ള സൗഹാര്‍ദ്ദം, മത-സമുദായ വിഭാഗങ്ങളുടെയും രാജ്യത്തിന്റെ തന്നെയും പുരോഗതിക്കാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണെന്ന് എന്‍.എസ്.എസ്. എക്കാലവും കരുതിയിട്ടുണ്ട്. നായര്‍ സമുദായോന്നതിക്കായി പ്രവര്‍ത്തിക്കുകയാണ് മുഖ്യലക്ഷ്യമെങ്കിലും ഇതരസമുദായങ്ങള്‍ക്ക് ക്ഷോഭകരമായി യാതൊന്നും ചെയ്യുകയില്ല എന്ന സമുദായാചാര്യന്റെ പ്രതിജ്ഞാവാക്യത്തില്‍ ഊന്നി നിന്നുകൊണ്ടാണ് എന്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍, അതിനെ കോടതികളില്‍ ചോദ്യംചെയ്യുക എന്ന ന്യായയുക്തമായ സമ്പ്രദായമേ സര്‍വീസ് സൊസൈറ്റി സ്വീകരിച്ചിട്ടുള്ളൂ. സമുദായസൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണെന്നാണ് സര്‍വീസ് സൊസൈറ്റിയുടെ വിശ്വാസം.
സ്വയംസഹായസംഘ രൂപീകരണവും അവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ധനശ്രീ ധനസഹായവിതരണവും ആണ് എന്‍.എസ്.എസ്.-ന്റെ ഏറ്റവും പുതിയ പദ്ധതി. പരസഹായത്തില്‍ നിന്ന് സ്വയംസഹായ പ്രസ്ഥാനത്തിലേക്ക് സമുദായാംഗങ്ങളെ ആനയിക്കുക, സമുദായത്തെ സ്വയംപര്യാപ്തമാക്കുക ആദിയായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തനം നടത്തുന്ന ഈ പ്രസ്ഥാനം ചെറുതും വലുതുമായ തൊഴില്‍രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള താല്പര്യവും സന്നദ്ധതയും സമുദായാംഗങ്ങളില്‍ വളര്‍ത്താന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. ഓരോ കരയിലെയും മുതിര്‍ന്നവര്‍ മാത്രം പങ്കെടുത്തിരുന്ന നായര്‍ കരയോഗങ്ങളില്‍ ഇന്ന് ചെറുപ്പക്കാരും സ്ത്രീകളും ബാലജനങ്ങളും ഓരോവിധത്തില് ഭാഗഭാക്കാകുന്നുണ്ട്. വനിതാ-ബാല സമാജങ്ങളുടെ രൂപീകരണത്തോടെയാണ് ഇത് സാദ്ധ്യമായത്.
രാഷ്ട്രത്തിലും സംസ്ഥാനത്തിലും സമൂഹത്തിലും അപ്പോഴപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അപ്പോഴപ്പോള്‍ അറിഞ്ഞും മനസ്സിലാക്കിയും, അവയോട് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിച്ചും സമുദായത്തിന് ദിശാബോധവും ലക്ഷ്യബോധവും ഉണ്ടാക്കിക്കൊടുക്കുകയെന്ന മഹത്തായ കര്‍ത്തവ്യം സംഘടന നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. സമുദായസേവനവും രാജ്യസേവനവും രണ്ടല്ല എന്നും, അവ ഒരേസമയം വച്ചുകൊണ്ടിരിക്കാവുന്നതും വളര്‍ത്താവുന്നതും ആണെന്നും ദൃഢമായി വിശ്വസിച്ചിരുന്ന സമുദായാചാര്യന്റെ ആദര്‍ശത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടുള്ളതാണ് എന്‍.എസ്.എസ്. -ന്റെ പ്രവര്‍ത്തനങ്ങള്‍.