About Mannam

Sri.Mannathu Padmanabhan

Sri.Mannathu Padmanabhan the peerless leader of the Nair Community, the immortal founder of the Nair Service Society and the great social reformer was born in the closing decades of the 19th century in perunnai, a village in changanacherry taluk of the erstwhile state of Travancore as the son of middle-class parents. Abject poverty misery and deprivation marked the early years of his life. After school education he became a teacher and then a pleader .Before long he found himself drawn in to the vortex of political and social movements. The plight of the Nair Community that was witnessing it’s own decadence and disintegration, precipitated by extravaganza, superstitious veneration for antiquated and anachronistic customs and tradition, filled him with anguish. He marshalled his oratorial skill and organizational ability to motivate, inspire and mobilize the Community that was lost in a long and deep slumber .The Nair Service Society which he conceived, nursed and nurtured, epitomized the hopes and aspirations of the community which had been waiting for a saviour.
Mannam’s personal life was inextricably intertwined with the history of the N.S.S.He travelled extensively through the state, met the people ,organizedthem and won their love and regard with the help of his disarming simplicity, single-minded devotion, will and determination.
Impregnable fortress of superstition and formidable citadel of resistance crumbled before his all-conquering and awe-inspiring personality. Gradually he built an empire out of nothing .The prestigious institutions founded by him would perpetuate his memory. Captivated by Mahatma Gandhi and his principles of Satyagraha .Mannam led a Satyagraha march called “Savarnajatha” for the sake of the untouchables .It ultimately led to the” Temple Entry Proclamation” .The dynamic roles he played in the “Vaikom Satyagraham” and in the independence struggle and his subsequent imprisonment and his initiatives aimed at communal harmony ,peace and social changes turned him into a legend in his life time .The major milestones in the history of the N.S.S intersect the social ,political and cultural history of Kerala .
Mannam passed away at the ripe age of 93.The story of his life is the stuff, fairy tales are made of. The touch of his magic wand revived and resurrected the entire community. He taught them the philosophy of action, the value of unity and above all the need to change .His legacy is undiminished by passage of time. He lives through generations.

ജനനം

ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്നയില്‍ മന്നത്ത് വീട്ടില്‍ പാര്‍വ്വതിയമ്മയുടെയും വാകത്താനത്ത് നീലമനയില്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും മകനായി 1878 ജനുവരി 2 ബുധനാഴ്ച (1053 ധനു 20) മൂലം നക്ഷത്രത്തില്‍ കന്നിലഗ്നത്തില്‍ ജനിച്ചു കൃഷ്ണപിള്ള, മാധവന്‍ നായര്‍, പരമേശ്വരന്‍ നായര്‍, നാരായണന്‍ നായര്‍, എന്നിവര്‍ സഹോദരങ്ങളായിരുന്നു.

വിദ്യാഭ്യസം

പെരുന്ന കരയിലെ ആശാന്‍ കുടുംബത്തില്‍പ്പെട്ട കേശവനാശാന്റെ കളരിയില്‍ അഞ്ചാംവയസ്സില്‍ എഴുത്തിനിരുത്തി. കളരിയില്‍ നിന്നും എണ്‍ചുവടും, വാക്യവും, പരല്‌പേരും, അമരകോശവും പതിനാലു വൃത്തവും, ചില തമിഴ് കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു. പത്തുവയസ്സായപ്പോള്‍ ചങ്ങനാശ്ശേരി സര്‍ക്കാര്‍ മലയാളം സ്‌കൂളില്‍ നാലാംക്ലാസില്‍ ചേര്‍ത്തു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫീസിനും പുസ്തകത്തിനും വേണ്ട നിസ്സാരസംഖ്യ ഇല്ലാത്തതുകൊണ്ടു പഠിപ്പു നിര്‍ത്തേണ്ടിവന്നു. കയ്യക്ഷരം നന്നാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കച്ചേരിയില്‍പോയി തമിഴും മലയാളവും തണ്ടപ്പേര്‍ പകര്‍ത്തുകയും, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും അമ്മയെ സഹായിക്കുന്നതിനുവേണ്ടി താലുക്കു കച്ചേരിയില്‍പോയി ഹര്‍ജി എഴുതികൊടുത്തു കാശുണ്ടാക്കുകയും ചെയ്തു. 1068-ല്‍ പതിനാലാം വയസ്സില്‍ വീണ്ടും സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ രണ്ടാം ക്ലാസില്‍ ചേരുകയും അക്കൊല്ലം പുതുതായി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ കീഴ്ജീവനപ്പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. ചങ്ങനാശേരി ലോവര്‍ ഫോര്‍ത്ത്‌വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്‌ക്കൂള്‍ ഉണ്ടായിരുന്നിട്ടും പഠിക്കാന്‍ സാധിക്കാതെ പോയതു ദാരിദ്ര്യം കൊണ്ടുമാത്രമായിരുന്നു. അതോടെ അദ്ദേഹത്തിന്റെ സ്‌ക്കൂള്‍ പഠിപ്പ് അവസാനിച്ചു. 1075-ല്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി തിരുവനന്തപുരത്ത് സര്‍ക്കാര്‍ ട്രെയിനിംഗ് സ്‌ക്കൂളില്‍ ഒരു വര്‍ഷം പഠിക്കുകയും ഉയര്‍ന്ന ക്ലാസ്സില്‍ പാസ്സാകുകയും ചെയ്തു. 1080-ല്‍ മജിസ്‌ട്രേറ്റു പരീക്ഷ ജയിക്കുകയും കോട്ടയം ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റു കോടതി വക്കീലായി സന്നദെടുക്കുകയും ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റു കോടതിയില്‍ വക്കീലായി അഭിഭാഷകവൃത്തി ആരംഭിക്കുകയും ചെയ്തു.

അനശ്വരതയിലേക്ക്

നവതി കഴിഞ്ഞ സന്ദര്‍ഭത്തലും അദ്ദേഹത്തിന് കാര്യമായ അനാരോഗ്യമുണ്ടായിരുന്നില്ല 1968 ജൂണ്‍ 28-നാണ് ആദ്യം രോഗബാധിതനായത്. ചികിത്സകൊണ്ട് കുറച്ചൊക്കെ അശ്വാസമുണ്ടായി 18-10-1968 ല്‍ സഹധര്‍മ്മിണി തോട്ടയ്ക്കാട്ടു മാധവിയമ്മ അന്തരിച്ചു. അതിനുശേഷവും ചുരുക്കം ചില ചടങ്ങുകളില്‍ അദ്ദേഹം സംബന്ധിച്ചു. 93-ാം ജന്മദിനമായപ്പോഴേക്കും അദ്ദേഹം തികച്ചും ശവ്വാവലംബിയായി. 1970 ഫെബ്രുവരി 25ന് അദ്ദേഹത്തിന്റെ ജീവിതത്തിനു പൂര്‍ണ്ണവിരാമമായി 27-ന് സംസ്‌ക്കാരകര്‍മ്മം നടന്നു. സ്വന്തം സമുദായാംഗങ്ങള്‍ക്ക് മാത്രമല്ല, മനുഷ്യരാശിക്കു തന്നെ മഹത്തായ ഒരു മാതൃകയായിരുന്നു കര്‍മ്മയോഗിയായിരുന്ന അദ്ദേഹത്തിന്റെ ജിവിതം. ഇത്രത്തോളം നിസ്വാര്‍ത്ഥമായ ജീവിതം നയിച്ച പൊതുപ്രവര്‍ത്തകര്‍ അത്യപൂര്‍വ്വമാണ്. ആ മഹത്വത്തിന്റെ തണലില്‍ വളരുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭാവി ചൈതന്യഭാസുരമായിരിക്കുമെന്നതില്‍ സംശയമില്ല.