Quotes & Poems

Quotes

Mannam Poems

മഹിത സേവന മന്ദാരദാരുവില്‍
മലര്‍വിരിച്ച മരതകച്ഛായയില്‍
അവശലോകത്തെയാനയിച്ചാനയി-
ച്ചവധിയില്ലാത്ത ശാന്തിയേകി സ്വയം
അനുദിനം മാനവോല്‍ക്കര്‍ഷ പൂര്‍ത്തിത-
ന്നടിയുറപ്പിനായര്‍പ്പിച്ചു ജീവിതം
വിലസുമുജ്ജ്വല നായകതാരക
വിമലഹീരമേ നീണാള്‍ ജയിക്ക നീ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ബലിഷ്ഠ ബ്രഹ്മതേജസ്സിന്‍
ബാധ വല്ലാതെയാകവേ
നയതന്ത്രങ്ങളാല്‍ നീക്കാ-
നാവതല്ലെു കാണവേ
നട്ടെല്ലിനെ നിവര്‍ത്തൊരു
നരകേറാത്ത ഹൃത്തൊടേ
ഒറ്റനോട്ടം കൊണ്ടതിന്നു-
മൊരു സംഭ്രമമേറ്റിയോ
ആ മകന്‍ തന്റെ ജന്മര്‍ക്ഷ-
മമ്മയ്ക്കുത്സവമല്ലയോ
ഉള്ളിലെ ക്ലേശമെല്ലാം പോയ്
ഉല്ലസിക്കട്ടെയിന്നിവള്‍.
ജി. ശങ്കരക്കുറുപ്പ്
കമ്പുകളെല്ലാമുണങ്ങിദ്ദലാവലി
വമ്പിച്ച കാറ്റില്‍ കൊഴിഞ്ഞുവീണാര്‍ത്തമായ്
നഷ്ടസൗഭാഗ്യമായ് നിന്ന മരാമരം
പൊട്ടിക്കിളിര്‍ക്കുവാന്‍വേണ്ടി നിരന്തരം
നീരും വളങ്ങളും നല്കിയ നായക
ഹീരമാമങ്ങുന്നൊരത്ഭുത കര്‍ഷകന്‍.
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
സമ്മാന്യസ്മൃതിയൊത്തുണര്‍ന്നു പടഹം
കൊട്ടുന്നു രത്‌നാകരം
വെമേഘാഞ്ചിത സഹ്യശൈലമകുടം
വീശുന്നു വെഞ്ചാമരം
മിന്നും ഭാരതകേസരീസ്ഫുരണമുദ്രാങ്കം തിളങ്ങുന്നതാം
നിന്നങ്കപ്പടവാള്‍ത്തലപ്പിലെഴുന്നള്ളീ
വീരസൂര്യോദയം
പി. കുഞ്ഞിരാമന്‍നായര്‍
ജീവിതനാടകത്തിലാദ്യന്തമൊരുപോലെ-
യീവിധം ജയലക്ഷ്മി വരണമാല്യം ചാര്‍ത്തി
നിര്‍വ്യാജമകമഴിഞ്ഞാത്മാര്‍ത്ഥമാശ്ലേഷിച്ച
ഭാവനാസമ്പന്നരാര്‍ ധരയിലങ്ങയ്‌ക്കൊപ്പം.
മുതുകുളം പാര്‍വതിയമ്മ
യുഗേ യുഗേ വിശ്വഹിതം വിധാതും
കൃതാവതാരാ കൃതിനാം വരേണ്യ
ജയന്തിതേഷ്വാധുനികേഷു കശ്ചിത്
വിരാജതേ ഭാരതവീരസിംഹ
ഗംഭീരതാമാത്മഹൃദ സമുദ്രാത്
തദുര്‍മ്മിജാലാദ് വചസാം പ്രവാഹം
സംശീല്യ വിസ്മാപയതേ സ വിശ്വം
എന്‍. ഗോപാലപിള്ള
ത്യാഗസുന്ദരം ലോകൈകവന്ദിതം
ഭോഗനിന്ദിതം ആ പുണ്യജീവിതം
ഭാരതത്തിന്റെ ഭാവസംശുദ്ധിയില്‍
ഭാസുരമൊരു മുദ്ര സമര്‍പ്പിച്ചു
സേവനത്താല്‍ പുഴുവിലും കൂടിയാ
ദേവനൈഹികശാന്തി തഴപ്പിച്ചു
നിന്ദ്യമായുള്ളതൊുമീ സ്‌നേഹത്തില്‍
മന്നിലില്ലെന്ന സത്യം തെളിയിച്ചു.
തിരുവല്ല എന്‍. കേശവപിള്ള
ഉണ്ടിടാതെ, കപോള പൂട്ടാതെ
കുണ്ടുകളും മലകളും താണ്ടി
തീവെയിലും മഴയും സഹിച്ചും
തൂവിയര്‍പ്പില്‍ കുളിച്ചും കുഴിച്ചും
എത്ര വമ്പിച്ച ത്യാഗങ്ങള്‍ ചെയ്തു,
എത്ര ക്ലേശം ഭവല്‍ത്തല താങ്ങി.
നാലാങ്കല്‍ കൃഷ്ണപിള്ള
അസ്മല്‍കുലത്തില്‍ സുകൃതാതിരേകാല്‍
ഉണ്ടായ് മഹാദിവ്യനവാവതാരം
നാടിന്നു നാഥന്‍, ജനതയ്ക്കശേഷ-
മാചാര്യ, നാജ്ഞാബലവൈഭവാഢ്യന്‍
ഐക്യംവിനാ തമ്മിലിടഞ്ഞു നാനാ
മാര്‍ഗ്ഗേന തോന്നുംപടി പോകുവോരെ
തടഞ്ഞു തങ്ങള്‍ക്കഭിവൃദ്ധിമാര്‍ഗ്ഗം
തേടാന്‍ പഠിപ്പിച്ച ഗുരുപ്രവീരന്‍.
ഏറ്റുമാനൂര്‍ എം.എസ്. കുമാരന്‍നായര്‍
വാക്കിനാല്‍ വജ്രായുധം തീര്‍ക്കു ശക്രന്‍, വെറും
നോക്കിനാലാജ്ഞാശക്തി കാണിക്കും ബൃഹസ്പതി
സ്വപ്നത്തെ ക്ഷണംകൊണ്ടു യാഥാര്‍ത്ഥ്യമാക്കും ദേവ-
ശില്പി, യന്യാര്‍ത്ഥം ജീവതര്‍പ്പണംചെയ്യും ശിബി
പത്മനാഭനാമങ്ങു യോധനായാചാര്യനായ്
കര്‍മ്മയോഗിയായ് മഹാത്യാഗിയായ് പുലര്‍ല്ലോ.
ആനന്ദക്കുട്ടന്‍
ആരഭിനവമേവം സേവനചരിത്രത്തി-
ലാരംഭിച്ചിതു തങ്കലിപിയിലൊരദ്ധ്യായം ആ വരിഷ്ഠരാം ധര്‍മ്മധീരരെ, വിശേഷിച്ചും
ജീവകാലത്തെയതിനര്‍പ്പിച്ച മഹാത്മാവേ
പുഷ്ടശോഭാബ്ദങ്ങളാം താളുകളറുപതു
ശിഷ്ടസമ്മതത്തോടെ കടുപോമീ നാളില്‍
പൂവിട്ടുതൊഴാനാക, തല്‍പുണ്യഭാമാവിന്റെ
കോവിലിന്‍ നടയിലെന്‍ കരളും കരങ്ങളും.
വെന്നി വാസുപിള്ള
ലോകത്തിനാകവേയാരാദ്ധ്യനിന്നിതാ
നാകത്തില്‍ നമ്മളെ നോക്കിനില്പൂ
പഞ്ചഭൂതങ്ങളായ്തീര്‍ന്നൊരാദേഹം
പ്രപഞ്ചത്തിലെങ്ങും നിറഞ്ഞുനില്പൂ
നേരുവിന്‍ നേതാവിന്‍ മംഗള, മപ്പുണ്യ-
പൗരുഷം തന്നിലേക്കാവാഹിക്കിന്‍
ആ വിശ്വയോദ്ധാവിന്‍ കര്‍മ്മയോഗാവേശ-
മാവിഷ്‌ക്കരിക്കുവിന്‍ ആത്മാവിങ്കല്‍.
മഠം പരമേശ്വരന്‍ നമ്പൂതിരി

Mannam Letters